കുടുംബശ്രീ അമരപ്പയര്‍ കൃഷി തുടങ്ങി

post

പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട നഗരസഭയിലെ 19ാം  വാര്‍ഡിലെ സൗഭാഗ്യ ജെഎല്‍ജി ഗ്രൂപ്പ്  കാര്‍ഷിക പദ്ധതിയുടെ ഭാഗമായി അമരപ്പയര്‍ കൃഷി തുടങ്ങി.  കുടുബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ. വിധു അമരപ്പയര്‍ തൈകള്‍ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അംബിക ദേവി, ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ ഋഷി സുരേഷ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മോനി വര്‍ഗീസ്, ജെഎല്‍ജി അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.