ഓണ്‍ലൈന്‍ ക്ലാസുകള്‍: പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച വിഷയം തിരിച്ചുള്ള പ്രോഗ്രാം ഷെഡ്യൂള്‍

post

തിരുവനന്തപുരം : ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള ടൈംടേബിളുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടൈം ടേബിള്‍ അനുസരിച്ച് ഒരു സമയത്ത് ഒരു ക്ലാസിലെ കുട്ടികള്‍ മാത്രമേ ഓണ്‍ലൈന്‍ ക്ലാസില്‍ വരേണ്ടതായിട്ടുള്ളൂ .ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടിക്ക് കിട്ടാന്‍ വേണ്ടി അവരവരുടെ മൊബൈല്‍ ഫോണ്‍ പോലുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാം. നല്ല പോലെ കാണാന്‍ സാധിക്കുന്ന വിധത്തില്‍ ഒരു ടിവി ഉപയോഗിക്കുക എന്നുള്ളതാണ് ഏറ്റവും ഉത്തമം.വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് ഇതിന്റെ പ്രക്ഷേപണം നടത്തുന്നത്. പരമാവധി ആളുകള്‍ക്ക് ടി.വി ഉപയോഗിക്കാന്‍ സാധിക്കണം. 

തിങ്കളാഴ്ച രാവിലെ എട്ടര മണിക്ക് മുഖ്യമന്ത്രിയുടെ ആമുഖത്തോടെ കൂടിയാണ് ആദ്യത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.  ആ ക്ലാസ്സ് പ്ലസ്ടു ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ്. അവര്‍ക്ക് നിശ്ചിതസമയത്തിനുള്ളില്‍ ചില പാഠഭാഗങ്ങള്‍ അധ്യാപകര്‍ എടുക്കും .അടുത്ത ക്ലാസ്സ് രാവിലെ പത്തര മണിക്ക് ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് ക്രമീകരിച്ചിരിക്കുന്നത്.  ഒന്നാം ക്ലാസിലെ കുട്ടികള്‍  പാഠഭാഗങ്ങള്‍ പഠിക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം ടിവിയുടെ മുന്നില്‍ വരേണ്ടതാണ് .ഒരു ക്ലാസിലെ കുട്ടി ഒരു നിശ്ചിത സമയത്ത് മാത്രം ടിവിയുടെ മുമ്പില്‍ വന്നിരുന്നാല്‍ മതിയാകും.ക്ലാസുകളെ സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അത് വീണ്ടും കേള്‍ക്കാന്‍ വിക്ടേഴ്‌സ് ചാനലില്‍ അതിന്റെ റിപ്പീറ്റ് ടെലികാസ്റ്റുകള്‍ ഉണ്ടാകും.ഇങ്ങനെ രണ്ടാഴ്ച ആദ്യത്തെ  ആഴ്ചയില്‍ എടുക്കുന്ന ക്ലാസുകള്‍ ആവര്‍ത്തിക്കും.ആര്‍ക്കും ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാനാണ് ക്ലാസുകള്‍ ആവര്‍ത്തിച്ച് കാണിക്കുന്നത് .ഓരോ കുട്ടികളും അവരവരുടെ ടൈംടേബിള്‍ തിരിച്ചറിയണം. 

വിഷയം തിരിച്ചുള്ള പ്രോഗ്രാം ഷെഡ്യൂള്‍