കോവിഡ് പോസിറ്റീവ് വിവരങ്ങള്‍; തിരുവനന്തപുരം ജില്ല

post

തിരുവനന്തപുരം : ഇന്ന്(29 മെയ്) തിരുവനന്തപുരത്ത് അഞ്ചുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും പുരുഷന്മാരാണ്.

1. ചെമ്പഴന്തി സ്വദേശി (35 വയസ്)

2. മുക്കുടില്‍ സ്വദേശി (30 വയസ്)

3. കളമച്ചല്‍ സ്വദേശി (50 വയസ്)

4. കഠിനംകുളം സ്വദേശി (40 വയസ്)

5. പുല്ലുവിള സ്വദേശി (20 വയസ്)

ഇതില്‍ രോഗം സ്ഥിരീകരിച്ച കഠിനംകുളം സ്വദേശി മെയ് 26ന് കുവൈറ്റില്‍ നിന്ന് കരിപ്പൂര്‍ വന്നതാണ്. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മുക്കുടില്‍, കളമച്ചല്‍ സ്വദേശികള്‍ റിമാന്‍ഡ് പ്രതികളാണ്. ചെമ്പഴന്തി സ്വദേശി 23 ന് മസ്‌ക്കറ്റില്‍ നിന്ന് എത്തി. സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. പുല്ലുവിള സ്വദേശി 22 ന് ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ വന്നു. നിരീക്ഷണത്തിലായിരുന്നു.