ജില്ലയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം സ്വദേശത്തേക്ക് മടങ്ങിയത് 6381 അതിഥി തൊഴിലാളികള്‍

post

പാലക്കാട്: കോവിഡ് 19ന്റെ ഭാഗമായി ലോക്ക് ഡൗണിനെ തുടര്‍ന്ന് ജില്ലയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ഇതുവരെ സ്വദേശത്തേക്ക് മടങ്ങിയത് 6381 അതിഥി തൊഴിലാളികള്‍. മെയ് ആറിന് പാലക്കാട് നിന്നും ഒഡീഷയിലേക്ക് പോയ ട്രെയിനില്‍ 1208 തൊഴിലാളികള്‍, മെയ് 20 ന് പാലക്കാട് നിന്നും ഉത്തര്‍പ്രദേശിലേക്ക് 1435, മെയ് 21 ന് തിരുവനന്തപുരത്തു നിന്നും പാലക്കാട് വഴി ജാര്‍ഖണ്ഡിലേക്ക് പോയ ട്രെയിനില്‍ 615, മെയ് 23 ന് തിരുവന്തുരത്തു നിന്നും  രാജസ്ഥാനിലേക്ക് പോയ ട്രെയിനില്‍ 298, പാലക്കാട്  ബീഹാര്‍ ട്രെയിനില്‍ 1475, മെയ് 24 ന് തിരുവനന്തപുരം  മിസ്സോറാം ട്രെയിനില്‍ 54, കോഴിക്കോട്  ഉത്തരാഖണ്ഡ് ട്രെയിനില്‍ 20 , മെയ് 25 ന് തിരുവനന്തപുരം  ചത്തീസ്ഖണ്ഡ് ട്രെയിനില്‍ 87, എറണാകുളം  ജയ്പൂര്‍ ട്രെയിനില്‍ 139, മെയ് 27 ന് പാലക്കാട്  ബീഹാര്‍ ട്രെയിനില്‍ 953, ഇന്നലെ (മെയ് 28) തിരുവനന്തപുരം  അഗര്‍ത്തല ട്രെയിനില്‍ 97 പേര്‍ ഉള്‍പ്പടെ 6381 അതിഥി തൊഴിലാളികളാണ് ട്രെയിന്‍ മാര്‍ഗം ഇതുവരെ സ്വദേശത്തേക്ക് മടങ്ങിയത്.