ആലപ്പുഴ-ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ പദ്ധതിക്ക് അംഗീകാരം

post

ആലപ്പുഴ : കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി നിരവധി പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അതിന്റെ ഭാഗമായി ആലപ്പുഴ- ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ നിര്‍മാണത്തിനു 624.48 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍കോഡ് റവന്യു ഡിവിഷണല്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കാന്‍ 4 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ കീഴില്‍ ഏറ്റെടുത്തിട്ടുളള പൊതുമരാമത്ത് റോഡുകളുടെ പട്ടികയില്‍ എറണാകുളം ജില്ലയിലെ ആരക്കുന്നം-ആമ്പല്ലൂര്‍-പൂത്തോട്ട-പിറവം, പത്തനംതിട്ട ജില്ലയിലെ വയ്യാറ്റുപുഴ-പൊതിപ്പാട് റോഡ് എന്നിവ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു.