അടൂര്‍ ചൂരക്കോട് ഗവ.എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിട നിര്‍മാണത്തിന് തുടക്കമായി

post

പത്തനംതിട്ട : അടൂര്‍ ചൂരക്കോട് ഗവ.എല്‍.പി സ്‌കൂളിന് 50 ലക്ഷം രൂപയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങി. നിര്‍മാണോദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് നാലു ക്ലാസ് മുറികളും സ്റ്റെയര്‍കെയ്‌സും ഉള്‍പ്പെടെയുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രമതി, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് അമ്പാടി, പഞ്ചായത്ത് അംഗം ടി.ഡി.സജി, ഹെഡ്മിസ്ട്രസ് സി.എം. ബുഷറ, സ്‌കൂള്‍ വികസന സമിതി വൈസ്‌ചെയര്‍പേഴ്‌സണ്‍ പ്രിയ എന്നിവര്‍ പങ്കെടുത്തു.