ഫാഷന്‍ ഡിസൈനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം

post

ആറ്റിങ്ങല്‍ ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജിന് കീഴില്‍ ചിറയിന്‍കീഴ്, വെഞ്ഞാറമൂട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

www.sitttrkerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അപേക്ഷകള്‍ പൂരിപ്പിച്ച്, സ്വയം സ്വയംസാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ ശരിപകര്‍പ്പുകള്‍, രജിസ്‌ട്രേഷന്‍ ഫീസ് 25 രൂപ എന്നിവ സഹിതം പ്രവേശനത്തിനു സ്ഥാപനത്തില്‍ 27ന് വൈകുന്നേരം നാലിനകം നല്‍കണം. നവംബര്‍ നാലിന് സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 11ന് ക്ലാസ്സുകള്‍ ആരംഭിക്കും. ഫോണ്‍: 8921908258.