എസ്.എസ്.എല്‍.സി: ഇടുക്കിയില്‍ 11707 കുട്ടികള്‍ പരീക്ഷ എഴുതി

post

ഇടുക്കി : കൊവിഡ് 19 നെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷകള്‍ പുനരാരംഭിച്ചപ്പോള്‍ സര്‍ക്കാര്‍  നിര്‍ദേശങ്ങള്‍ പാലിച്ച്‌കൊണ്ട് ജില്ലയില്‍ 11707 കുട്ടികള്‍  ആദ്യദിനം പരീക്ഷയെഴുതി. ഇതില്‍ 13 പേര്‍ മറ്റ് ജില്ലകളിലാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ ആണ്‍കുട്ടികള്‍ 6212, പെണ്‍കുട്ടികള്‍ 5495, ഗവണ്‍മെന്റ് സ്‌കൂളുകള്‍ 80, എയ്ഡഡ് സ്‌കൂളുകള്‍ 70, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ 11, റ്റി.എച്ച്.എസുകള്‍ 4, ഐ.എച്ച്.ആര്‍.ഡി 1, പരീക്ഷ നടക്കുന്ന സെന്ററുകള്‍ 159, ക്ലസ്റ്ററുകള്‍ 47, ക്ലബിംഗ് സെന്ററുകള്‍ 7, ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന ഗവണ്‍മെന്റ് സ്‌കൂള്‍ ജി.എച്ച്.എസ് കല്ലാര്‍ (373 കുട്ടികള്‍), ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്ന ഗവണ്‍മെന്റ് സ്‌കൂള്‍ ജി.എച്ച്.എസ് കജനാപ്പാറ ( 3 കുട്ടികള്‍), ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന എയ്ഡഡ് സ്‌കൂള്‍ എസ്.ജെ.എച്ച്.എസ് കരിമണ്ണൂര്‍( 331 കുട്ടികള്‍), ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്ന  എയ്ഡഡ് സ്‌കൂള്‍ ജി.എച്ച്.എസ് മുക്കുളം (9 കുട്ടികള്‍), ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന അണ്‍ എയ്ഡഡ് സ്‌കൂള്‍  ഒ.ഇ.എം.എച്ച്.എസ് കട്ടപ്പന( 178 കുട്ടികള്‍) , ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്ന  അണ്‍എയ്ഡഡ് സ്‌കൂള്‍ എസ്.വി.വി.എസ് ഇ.എം.എച്ച്.എസ് പൈനാവ് ( 8 കുട്ടികള്‍), കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ പരീക്ഷ എഴുതുന്ന ആകെ കുട്ടികള്‍ 6392, തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ പരീക്ഷ എഴുതുന്ന ആകെ കുട്ടികള്‍ 5321, കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ പരീക്ഷ എഴുതുന്ന ആകെ ആണ്‍കുട്ടികള്‍ 3405, കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ പരീക്ഷ എഴുതുന്ന ആകെ പെണ്‍കുട്ടികള്‍ 2987,  തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ പരീക്ഷ എഴുതുന്ന ആകെ ആണ്‍കുട്ടികള്‍2813, തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ പരീക്ഷ എഴുതുന്ന ആകെ പെണ്‍കുട്ടികള്‍2508. 

ഉച്ചകഴിഞ്ഞ് 1.45 മുതല്‍ 4.30 വരെയാണ് പരീക്ഷാസമയം. ലോക്ക് ഡൗണില്‍ മാറ്റി വച്ച പരീക്ഷയുടെ ബാക്കി ആരംഭിച്ചത് കണക്ക് പരീക്ഷയോടെയാണ്. 12 മണി മുതല്‍ തന്നെ പരീക്ഷാ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികളെത്തി തുടങ്ങിയിരുന്നു. സ്‌കൂള്‍ കവാടത്തില്‍ തന്നെ  സാനിട്ടറൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിച്ച ശേഷം സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിക്കുന്ന  വിദ്യാര്‍ത്ഥികളെ സാമൂഹിക അകലം ഉറപ്പാക്കി ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീര താപനില പരിശോധിച്ച ശേഷമാണ് പരീക്ഷാ ഹാളില്‍ പ്രവേശിപ്പിച്ചത്.  വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ എല്ലാവരും മാസ്‌കും അധ്യാപകര്‍ ഗ്ലൗസും  ധരിച്ചിരുന്നു. കൈ കഴുകുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. മാസ്‌കുകള്‍, കൈയ്യുറകള്‍, തെര്‍മല്‍ സ്‌കാനര്‍, സാനിട്ടറൈസര്‍ തുടങ്ങി എല്ലാവിധ ക്രമീകരണങ്ങളും പരീക്ഷാ കേന്ദ്രങ്ങളില്‍ തലേ ദിവസം തന്നെ ലഭ്യമാക്കി സജ്ജീകരിച്ചിരുന്നു. ആവശ്യമായ വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.