ഇന്ന് 67 പേര്‍ക്ക് കോവിഡ് : 10 പേര്‍ രോഗമുക്തി നേടി

post

ചികിത്സയിലുള്ളത് 415 പേര്‍ 

രോഗമുക്തി നേടിയത് 542 പേര്‍ 

തിരുവനന്തപുരം :ഇന്ന് കേരളത്തില്‍ 67 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും,  കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും,  കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, മലപ്പുറം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, തൃശ്ശൂര്‍,കൊല്ലം ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍കോഡ്, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 33 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-15, തമിഴ്‌നാട്-9, ഗുജറാത്ത് -5, കര്‍ണാടക-2, പുതുച്ചേരി-1, ഡല്‍ഹി-1. വന്നതാണ്. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒരുലക്ഷം കടന്നു. വിവിധ ജില്ലകളിലായി 1,04,336 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,03,528 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 808 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 186 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.