ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങി; ആദ്യ ദിനം ആറ് വിമാനങ്ങള്‍

post

തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങി. ആദ്യ ദിവസം ആറ് വിമാനങ്ങളാണ് വരികയും പോകുകയും ചെയ്തത്. ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍, മധുര, കണ്ണൂര്‍, കോഴിക്കോട്  എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് തലസ്ഥാനത്ത് എത്തിയത്. ഉച്ചക്ക് 2.30 ന് 66 പേരുമായി ഡല്‍ഹിയില്‍ നിന്ന് ആദ്യ വിമാനമെത്തി. തുടര്‍ന്ന് ചൈന്നൈ - തിരുവനന്തപുരം (93 യാത്രികര്‍ ), ബാംഗ്ലൂര്‍ - തിരുവനന്തപുരം ( 162 ) , കണ്ണൂര്‍ - തിരുവനന്തപുരം (5), ഡല്‍ഹിയില്‍ നിന്ന് മധുര വഴി തിരുവനന്തപുരം (2യാത്രികര്‍ ), കോഴിക്കോട് - തിരുവനന്തപുരം ( യാത്രക്കാരില്ല) എന്നിങ്ങനെ വിമാനങ്ങളെത്തി. ഈ വിമാനങ്ങളെല്ലാം മടങ്ങിപ്പോകുകയും ചെയ്തു. പോയ യാത്രക്കാരുടെ വിവരം: ചെന്നൈ (53 പേര്‍), ബാംഗ്ലൂര്‍  (64 പേര്‍), കണ്ണൂര്‍ (4 പേര്‍), ഡല്‍ഹി (52 പേര്‍), മധുര ( ഒരാള്‍), കോഴിക്കോട് ( യാത്രികരില്ല). യാത്രക്കാരെയെല്ലാവരെയും എയര്‍പോര്‍ട്ടില്‍ ആരോഗ്യ പരിശോധനക്ക് വിധേയരാക്കി.വീട്ടില്‍ നിരീക്ഷണത്തിന് അയച്ചു. രണ്ടു പേരെ വീട്ടില്‍ നിരീക്ഷണത്തിനുള്ള അസൗകര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ആര്‍ക്കും രോഗലക്ഷണമില്ല