ജില്ലയില്‍ രണ്ട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരങ്ങള്‍ ഉദ്ഘാടനം ചെയ്തു

post

തിരുവനന്തപുരം : ജില്ലയില്‍ പണിപൂര്‍ത്തിയാക്കിയ രണ്ട് വില്ലേജ് ഓഫീസ്  മന്ദിരങ്ങളുടെ ഉദ്ഘാടനകര്‍മ്മം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിച്ചു. തിരുവനന്തപുരം താലൂക്കിലെ പട്ടം,നെടുമങ്ങാട് താലൂക്കിലെ കരിപ്പൂര് എന്നീ വില്ലേജ് ഓഫീസുകളുടെ പുതിയ മന്ദിരങ്ങളാണ് ഉദ്ഘാടനം ചെയ്തത്.  മന്ത്രിസഭയുടെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സംസ്ഥനത്തു നിര്‍മ്മാണം പൂര്‍ത്തിയാക്കിയ, പട്ടം, കരിപ്പൂര് ഉള്‍പ്പെടെ, 15 സ്മാര്‍ട്ട് വില്ലേജ് ആഫീസുകളുടെ ഉദ്ഘാടനമാണ് മന്ത്രി ഇന്ന് നിര്‍വഹിച്ചത്.ചടങ്ങില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സി.എ ലത, കോട്ടയം കളക്ടര്‍ പി.കെ സുധീര്‍ ബാബു, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.