നേഴ്‌സ്/ ലാബ് ടെക്‌നീഷ്യന്‍ നിയമനം

post

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍/ദിവസ വേതന അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത എന്നീ ക്രമത്തില്‍: ജെ.പി.എച്ച്.എന്‍ - എഎന്‍എം വിത്ത് കേരള നേഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫ്  കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നേഴ്‌സ് - ജിഎന്‍എം ആന്‍ഡ് കേരള നേഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ആന്‍ഡ് ബിസിസിപിഎന്‍ സര്‍ട്ടിഫിക്കറ്റ്, ആര്‍.ബി.എസ്.കെ. നേഴ്‌സ് - എഎന്‍എം വിത്ത് കേരള നേഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ലാബ് ടെക്‌നീഷ്യന്‍ - ഡിഎംഎല്‍ടി/ബിഎസ്‌സി എംഎല്‍ടി വിത്ത് കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 2020 ജനുവരി ഒന്നിന്  40 വയസ്സ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്തംബര്‍ 26ന് വൈകിട്ട് അഞ്ചിനകം nhmkkdinterview@gmail.com എന്ന ഇമെയിലില്‍ അപേക്ഷിക്കണം. സബ്ജക്ടില്‍ അപേക്ഷിക്കുന്ന തസ്തികയുടെ പേര് നല്‍കണം. വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in