വാളയാര്‍ ചെക്‌പോസ്റ്റ് വഴി 1073 പേര്‍ കേരളത്തിലെത്തി

post

പാലക്കാട് : ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാളയാര്‍ ചെക്‌പോസ്റ്റ് വഴി ഇന്നലെ (മെയ് 24 രാത്രി 8 വരെ) 1073 പേര്‍ കേരളത്തില്‍ എത്തിയതായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. മനോജ് കുമാര്‍ അറിയിച്ചു.612 പുരുഷന്‍മാരും 312 സ്ത്രീകളും149 കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ 388 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 293 കാറുകള്‍, 68 ഇരുചക്രവാഹനങ്ങള്‍, 15 ട്രാവലറുകള്‍, 8 മിനി ബസുകള്‍, 3 ആംബുലന്‍സുകള്‍, ഒരു ഓട്ടോറിക്ഷ , എന്നിവയാണ് അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയത്.