പ്രതിസന്ധികളെ തരണം ചെയ്ത് പിണറായി വിജയന്‍ സര്‍ക്കാര്‍ 5-ാം വര്‍ഷത്തിലേയ്ക്ക്

post

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തില്‍ ഇന്നോളം നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയെ സധൈര്യം അഭിമുഖികരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. മഹാപ്രളയത്തെയും നിപയെയും അതിജീവിക്കുന്നതിന് ജനതയ്ക്ക് താങ്ങായ സർക്കാർ കോവിഡ് മഹാമാരിയോടുള്ള പോരാട്ടത്തിലാണ്. ലോകം ആദരവോടെ കാണുന്ന നേട്ടങ്ങൾ ഈ പോരാട്ടത്തിൽ ഉണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞു. ശാരീരിക അകലം സാമൂഹിക ഒരുമ എന്ന മുദ്രാവാക്യം നെഞ്ചോടുചേര്‍ത്ത് ഉറച്ച ദിശാബോധത്തോടെയും കൃത്യമായ ചുവടുവെയ്പ്പുകളോടെയുമാണ് നാം മന്നേറുന്നത്. വൈറസ് ബാധയ്ക്ക് മുന്നില്‍ അടിപതറുന്ന ലോകത്ത് പ്രത്യാശയുടെയും പ്രതീക്ഷയുടെയും തിരിനാളമാകാന്‍ കേരളത്തിന് കഴിഞ്ഞുവെന്നത് എത്രയോ അഭിമാനകരമാണ്. ലോകത്തിന് തന്നെ മാതൃകയായ ആ പ്രവര്‍ത്തനങ്ങളിലൂടെ... 

(1) ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കുള്ള സംസ്ഥാനം.

(2) എല്ലാ ജില്ലകളിലും കോവിഡ് 19 ആശുപത്രികള്‍.

(3) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 'ദിശ' കാള്‍ സെന്റര്‍.

(4) രാജ്യത്ത് ആദ്യമായി കോവിഡ് പരിശോധനയ്ക്ക് കിയോസ്‌ക്. 

(5) ആരോഗ്യമേഖലയില്‍ 700 സ്ഥിരനിയമനം, 6,700 താല്‍ക്കാലിക നിയമനം. 

(6) 24 മണിക്കൂറിനുള്ളില്‍ 300 ഡോക്ടര്‍മാരുടെയും 400 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും നിയമനം.

(7) പ്രവാസികള്‍ക്ക് ടെലിമെഡിസിന്‍, കണ്‍സള്‍ട്ടേഷന്‍ സൗകര്യം. 

(8) ബ്രേക്ക് ദി ചെയിന്‍ പ്രചരണത്തിലൂടെ കൈകഴുകല്‍, സാമൂഹിക അകലം, ശുചിത്വം എന്നിവയില്‍ വന്‍ മുന്നേറ്റം. 

(9) റിവേഴ്‌സ് ക്വാറന്റൈന്‍ മുന്‍കരുതല്‍ സ്വീകരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനം.

(10) പോലീസ്, ഫയര്‍ ഫോഴ്സ്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവ മുഖേന ജീവന്‍ രക്ഷാ മരുന്നുകളും സേവനങ്ങളും വീടുകളിലേക്ക്. 

(11) രാജ്യത്ത് ആദ്യമായി സാമ്പത്തിക ഉത്തേജന പാക്കേജ് (20,000 കോടി രൂപ). 

(12) പ്രവാസി മലയാളികളുടെ മടങ്ങിവരവിന് മികച്ച സൗകര്യങ്ങള്‍.

(13) കോവിഡിനെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കാസര്‍കോട് മെഡിക്കൽ കോളേജ്. 

(14) ലോക വൈറേളജി നെറ്റ് വര്‍ക്കില്‍ ഇടംപിടിച്ച ഏക സംസ്ഥാനം.

(15) 1,450 കമ്മ്യൂണിറ്റി, കുടുംബശ്രീ കിച്ചനുകളിലൂടെ ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങളുടെ വിശപ്പടക്കിയ സംസ്ഥാനം.

(16) എ.പി.എല്‍., ബി.പി.എല്‍., പരിഗണനയില്ലാതെ ഭക്ഷ്യസാധനങ്ങള്‍, കിറ്റ് എന്നിവയുടെ സൗജന്യ വിതരണം.

(17) 4,709 കോടി രൂപ ക്ഷേമ പെന്‍ഷന്‍, 50 ലക്ഷത്തോളം ആളുകള്‍ക്ക് ക്ഷേമനിധി ആനുകൂല്യങ്ങള്‍. 

(18) രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ മുന്‍കൂര്‍ വിതരണം.

(19) പെന്‍ഷന്‍ ലഭ്യമാകാത്തവര്‍ക്ക് 1,000 രൂപ ആശ്വാസ സഹായം.

(20) അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന.

(21) ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ എയര്‍ ആംബുലന്‍സ് യാഥാര്‍ത്ഥ്യമാക്കലും അവയവദാനത്തിന് വിനിയോഗിക്കലും.

(22) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ മൂന്ന് ലക്ഷത്തിലധികം പേരുടെ സന്നദ്ധസേന. 

(23) കോവിഡാനന്തര കാലത്തെ അതിജീവനത്തിന് 3,000 കോടിയുടെ സുഭിക്ഷ കേരളം കാര്‍ഷികസുരക്ഷാ പദ്ധതി. 

(24) സൂക്ഷ്മ - ചെറുകിട - ഇടത്തരം വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് 3,434 കോടിയുടെ ഭദ്രതാ പാക്കേജ്.