ജില്ലയില്‍ 5 പേര്‍ക്ക് കൂടി കോവിഡ്, ചികിത്സയിലുള്ളത് 32 പേര്‍

post

 കാസര്‍കോട് : ഇന്ന് (മെയ് 24) ജില്ലയില്‍ അഞ്ച്് പേര്‍ക്ക് കൂടി കേവിഡ് 19 സ്ഥിരീകരിച്ചു. 41 വയസുള്ള കുമ്പള സ്വദേശി,32 വയസ്സുള്ള മംഗല്‍പാടി സ്വദേശി,44, 47 വയസ്സുള്ള പൈവളിക സ്വദേശികള്‍,60 വയസ്സുള്ള വോര്‍ക്കാടി സ്വദേശി എന്നിവര്‍ക്കാണ്  രോഗം സ്ഥിരീകരിച്ചത്.  അഞ്ച് പേരും മഹാരാഷ്ട്രയില്‍ നിന്നും വന്ന പുരുഷന്മാരാണ്. ചികിത്സയിലുണ്ടായിരുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കും കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന  41 വയസുള്ള മഹാരാഷ്ട്രയില്‍ നിന്നും വന്ന കുമ്പള സ്വദേശിയ്ക്കും രോഗം ഭേദമായി. ഇതോടെ നിലവില്‍ ജില്ലയി രോഗികളുടെ എണ്ണം 32 പേരാണ്.ജില്ലയില്‍  3020 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 2481 പേരും ആശുപത്രികളില്‍ 539 പേരുമാണ് നിരീക്ഷണത്തില്‍ ഉള്ളത്. 367  സാമ്പിളുകളുടെ  പരിശോധന ഫലം ലഭിക്കാനുണ്ട്.