പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി എന്‍.എസ്.എസ് 90,000 മാസ്‌ക്കുകള്‍ വിതരണം ചെയ്തു.

post

പാലക്കാട്  : ജില്ലയില്‍ പരീക്ഷയെഴുതുന്ന ഹയര്‍ സെക്കന്‍ഡറി,  എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കായി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ 90, 000 മാസ്‌ക്കുകള്‍ വിതരണം ചെയ്തു. നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ പ്രോഗ്രാം കണ്‍വീനര്‍ ഡോ. രാജേഷില്‍ നിന്നും മന്ത്രിമാരായ എ.കെ ബാലന്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ മാസ്‌ക്കുകള്‍ ഏറ്റുവാങ്ങി. ജില്ലയിലെ 79 എന്‍.എസ്.എസ് യൂണിറ്റുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് നിര്‍മ്മിച്ച മാസ്‌ക്കുകളാണ് ബി.ആര്‍.സി.കളിലും വിദ്യാലയങ്ങളിലും എത്തിക്കുന്നത്. ഹയര്‍സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍  കെ. കുഞ്ഞുണ്ണി, അസി. കോഡിനേറ്റര്‍ എം. ആര്‍. മഹേഷ് കുമാര്‍, പ്രോഗ്രാം ഓഫീസര്‍ അരുണ്‍ രാജ് എന്നിവര്‍ പങ്കെടുത്തു.

എസ്.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റി ജില്ലയിലെ പൊതുപരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി ഒരു ലക്ഷം മാസ്‌ക്കുകള്‍ നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിമാരായ എ.കെ ബാലന്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളില്‍ നിന്നും മാസ്‌ക്കുകള്‍ ഏറ്റുവാങ്ങി.