ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ ജില്ല കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം

post

ആലപ്പുഴ: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് വരുന്നവര്‍ യാത്ര സുഗമമാക്കാനും ഓണ്‍ലൈന്‍ പാസിനെക്കുറിച്ചുള്ള സംശയ നിവാരണത്തിനും കൊറോണ ജില്ല കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം. റോഡ്/ ട്രെയിന്‍/വിമാനം മുഖേന മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും https://covid19jagratha.kerala.nic.in എന്ന പോര്‍ട്ടലിലെ domestic returnees pass എന്ന ലിങ്ക് മുഖേന കൃത്യമായ യാത്ര വിവരങ്ങള്‍ സഹിതം രജിസ്റ്റര്‍ ചെയ്യണം. കൊറോണ ജില്ല കണ്‍ട്രോള്‍ റൂം നമ്പര്‍: 0477 2239999,0477 2239300.