ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ്, ചികിത്സയിലുള്ളത് 26 പേര്‍

post

കാസര്‍കോട് :  ഇന്നലെ (മെയ് 22) ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കേവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ നിന്നും വന്ന പുത്തിഗെ സ്വദേശിയായ 57 വയസുകാരനും മുളിയാര്‍ സ്വദേശിയായ 42 വയസുകാരനും കുമ്പള സ്വദേശികള്‍ ആയ 36,38,42,56 വയസുകാര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത് . ഇതില്‍ കുമ്പള സ്വദേശികള്‍ എല്ലാവരും ഒരു വാഹനത്തില്‍ സഞ്ചരിച്ചിരുന്നവരാണ.് ആറ് പേരും പുരുഷന്മാരാണ്്. ഇതില്‍ രണ്ട് പേര്‍ സഹോദരങ്ങളാണ് .ജില്ലയില്‍ 2648 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 2161 പേരും ആശുപത്രികളില്‍ 487  പേരുമാണ് നിരീക്ഷണത്തില്‍ ഉള്ളത്.196 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

സെന്റിനല്‍ സര്‍വ്വേ ഭാഗമായി 129  സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു .60 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ്. 69സാമ്പിളുകളുടെ പരിശോധനഫലം ലഭിക്കാനുണ്ട്.