എസ് എസ് എല്‍ സി ,പ്‌ളസ്ടു പരീക്ഷകളുടെ പുന:ക്രമീകരണം സംബന്ധിച്ച ഉത്തരവിറക്കി

post

തിരുവനന്തപുരം   എസ് എസ് എല്‍ സി , ഹയര്‍ സെക്കന്ററി ,വെക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ നടത്തിപ്പിന്റെ  മുന്നൊരുക്കതിനാവശ്യമായ ക്രമീകരണങ്ങള്‍ സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാകണം പരീക്ഷാ നടത്തിപ്പെന്നും അടഞ്ഞു കിടക്കുന്ന സ്‌കൂളുകളിലെ ഫര്‍ണിച്ചറുകള്‍ , പരീക്ഷാ ഹാളുകള്‍ , സ്‌കൂള്‍ പരിസരം എന്നിവ അണു വിമുക്തമാക്കണമെന്നും ഓരോ വിദ്യാര്‍ത്ഥിക്കും വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം ക്‌ളാസ് ടീച്ചര്‍മാരുടെ സഹായത്തോടെ പ്രധാന അദ്ധ്യാപകര്‍ ഉറപ്പാക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 

പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനായി  പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജമാക്കല്‍ , ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കല്‍, പരീക്ഷാ കേന്ദ്ര മാറ്റം, ചീഫ് സൂപ്രണ്ട്. ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് , ഇന്‍വിജിലേറ്റര്‍ എന്നിവര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ , ചോദ്യപേപ്പറുകളുടെ സുരക്ഷ,  വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യങ്ങള്‍  ഉറപ്പാക്കല്‍ തുടങ്ങീയ കാര്യങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. ഉത്തരവിന്റെ വിശദ വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് സാധാ നമ്പര്‍ 1568/2020   പ്രൊ.വിവ തീ 12.05.2020