മുരിങ്ങമംഗലം - കുപ്പക്കര-പയ്യനാമണ്‍ റോഡ് വികസനത്തിന് 12.5 ലക്ഷം രൂപ അനുവദിച്ചു

post

പത്തനംതിട്ട : മുരിങ്ങമംഗലം - കുപ്പക്കര-പയ്യനാമണ്‍ റോഡ് വികസനത്തിന് 12.5 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. മുരിങ്ങമംഗലം ജംഗ്ഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ റോഡ് ബി എം ആന്‍ഡ് ബിസി നിലവാരത്തില്‍ വികസിപ്പിക്കുന്നതിനാണ് തുക അനുവദിച്ചത്. പയ്യനാമണ്‍- മെഡിക്കല്‍ കോളജ് റോഡിന്റെയും, കോന്നി - മെഡിക്കല്‍ കോളജ് റോഡിന്റെയും നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഈ രണ്ട് റോഡുകളെയും ബന്ധിപ്പിക്കുന്ന റോഡാണ് മുരിങ്ങമംഗലം മുതല്‍ കുപ്പക്കര വരെയുള്ള ഭാഗം.

  മെഡിക്കല്‍ കോളജ് റോഡ് വികസനവുമായി ബന്ധപ്പെട്ട പ്രധാന റോഡ് എന്ന നിലയിലാണ് ഈ റോഡിന് തുക അനുവദിച്ചത്.  മെഡിക്കല്‍ കോളജിലേക്ക് ബസ് സര്‍വീസ് ആരംഭിക്കുമ്പോള്‍ വളരെ പ്രാധാന്യം ഈ റോഡിന് ലഭിക്കും. ഉടന്‍ തന്നെ ടെന്‍ഡര്‍ നടത്തി നിര്‍മാണം ആരംഭിക്കുമെന്ന് എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജിലേക്കുള്ള പ്രധാന റോഡുകളുടെ വികസനത്തിനുള്ള നടപടികളും നടന്നു വരുകയാണെന്നും എംഎല്‍എ പറഞ്ഞു