ഇന്ന് ലോക മണ്ണ് ദിനം

post

25406 കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യും

കോട്ടയം: ലോക മണ്ണ് ദിനമായ ഇന്ന് മണ്ണ് പര്യവേക്ഷണ -മണ്ണ് സംരക്ഷണ വകുപ്പ്  ജില്ലയിലെ 25406 കര്‍ഷകര്‍ക്ക്  സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലാണ് 

കാര്‍ഡുകള്‍ ലഭ്യമാക്കുന്നത്. ഇതിനായി കൃഷിയിടങ്ങളിലെ  മണ്ണിന്റെ സാമ്പിള്‍ ശേഖരിച്ച് ലാബ് പരിശോധന നടത്തിയിരുന്നു. പരിശോധനാഫലം കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്താണ്  വളപ്രയോഗ ശുപാര്‍ശ രേഖപ്പെടുത്തിയ കാര്‍ഡുകള്‍  തയ്യാറാക്കിയിരിക്കുന്നത്.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ട 23 ഗ്രാമപഞ്ചായത്തുകളിലെ കര്‍ഷകര്‍ക്കാണ് കാര്‍ഡ് നല്‍കുന്നത്. ഒന്നാം ഘട്ടത്തില്‍ 14 ഗ്രാമപഞ്ചായത്തുകളിലെ 2017 പേര്‍ക്ക് കാര്‍ഡ് വിതരണം ചെയ്തിരുന്നു. ജനുവരിയില്‍ ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ പെരുമ്പായിക്കാട് വില്ലേജിലെ മുഴുവന്‍ കര്‍ഷകര്‍ക്കും കാര്‍ഡ് നല്‍കും.