ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിമയനം

post

വയനാട്: ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ഫോണ്‍ മുഖേന കൂടിക്കാഴ്ച നടത്തുന്നു.  ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ അപേക്ഷയും സെപ്തംബര്‍ 14 ന് വൈകീട്ട് 3 നകം hrdmohwayanad@gmail.com എന്ന ഇമെയിലില്‍ അയക്കണം. യോഗ്യത എസ്.എസ്.എല്‍.സി, നഴസിംഗ് ഡിപ്ലോമ (എഎന്‍എം), കെ.എന്‍.എം.സി. രജിസ്‌ട്രേഷന്‍.  ഫോണ്‍ 04935 240390.