ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

post

 കാസര്‍കോട് : ഇന്നലെ (മെയ് 20) ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഗള്‍ഫില്‍ നിന്നും വന്ന തൃക്കരിപ്പൂര്‍ സ്വദേശിയായ 15 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കണ്ണൂരില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക രോഗവിമുക്തയായി. ഇതോടെ നിലവില്‍ 18 കൊറോണ പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ ഉള്ളത്. ജില്ലയില്‍  ആകെ നിരീക്ഷണത്തിലുള്ളത്  2498 പേരാണ്. ഇതില്‍ വീടുകളില്‍ 2078 പേരും ആശുപത്രികളില്‍ 420 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 211 സാമ്പിളുകളുടെ  പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി  32 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.സെന്റിനല്‍ സര്‍വ്വേ ഭാഗമായി 633  സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു . 628 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ് നാല്‌ സാമ്പിളുകളുടെ  പരിശോധന ഫലം ലഭിക്കാനുണ്ട്.