തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് ലോ ഓഫീസര്‍ അഭിമുഖം

post

തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അസിസ്റ്റന്റ് ലോ ഓഫീസര്‍ ഗ്രേഡ് 2 എഴുത്തുപരീക്ഷയുടെ ചുരുക്കപ്പട്ടികയിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം സെപ്റ്റംബര്‍ എട്ടിനും ഒന്‍പതിനും തിരുവനന്തപുരം നന്തന്‍കോടുളള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാന ഓഫീസില്‍ നടത്തും. ഇന്റര്‍വ്യൂ മെമ്മോ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, സംവരണത്തിനുളള അര്‍ഹത എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെമ്മോയില്‍ പറയുന്ന സമയത്ത് ഇന്റര്‍വ്യൂവിന് ഹാജരാകണം.