പ്രളയ മുന്നൊരുക്കം: ഡാമുകളില്‍ സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തന സജ്ജം

post

തിരുവനന്തപുരം : വെള്ളപ്പൊക്കം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജലസേചന വകുപ്പിന് കീഴിലുള്ള 16 ഡാമുകളിലും നാല് ബാരേജുകളിലും സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തന സജ്ജമായി. പ്രളയകാലത്ത് ഫലപ്രദമായ ആശയ വിനിമയം സാധ്യമാക്കാനായാണ് ബിഎസ്എന്‍എല്‍ മുഖേനെ സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമാക്കിയത്. നെയ്യാര്‍, കല്ലട, മലങ്കര, ചിമ്മിണി, മലമ്പുഴ, വാഴാനി, പീച്ചി, പോത്തുണ്ടി, വാളയാര്‍, മീങ്കര, ചുള്ളിയാര്‍, മംഗലം, കുറ്റ്യാടി, ശിരുവാണി, കാഞ്ഞിരപ്പുഴ, കാരാപ്പുഴ ഡാമുകളിലും മണിയാര്‍, ഭൂതത്താന്‍കെട്ട്, മൂലത്തറ, പഴശി ബാരേജുകളിലുമാണ് ഫോണ്‍ നല്‍കിയത്.

പ്രളയകാലത്ത് ഡാമിന്റെ ചുമതയലയുള്ള എന്‍ജിനിയര്‍മാരും മേലുദ്യോഗസ്ഥരും ജില്ലാ ഭരണാധികാരികളുമായും നിരന്തരം ആശയവിനിമയം അനിവാര്യമാണ്. സാറ്റലൈറ്റ് ഫോണിലൂടെ സാധാരണ ഫോണുമായും മൊബൈല്‍ ഫോണുമായും ബന്ധപ്പെടാം. ഡാമിലെ ജല നിരപ്പ്, നീരൊഴുക്ക്, തുറന്നുവിടുന്ന ജലത്തിന്റെ അളവ് തുടങ്ങി എല്ലാ കാര്യങ്ങളും യാഥാസമയം അറിയാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാറ്റലൈറ്റ് ഫോണ്‍ സഹായകമാവും.

ഡാമുകളും സാറ്റലൈറ്റ് ഫോണ്‍ നമ്പറും: നെയ്യാര്‍ 8991120754, കല്ലട   8991120755, മലങ്കര   8991120758, ചിമ്മിണി   8991120760, മലമ്പുഴ   8991120761, വാഴാനി   8991120759, പീച്ചി   8991120762, പോത്തുണ്ടി 8991120763, വാളയാര്‍  8991120767, മീങ്കര  8991120765, ചുള്ളിയാര്‍  8991120766, മംഗലം 8991120764, കുറ്റ്യാടി  8991120772, മൂലത്തറ   8991120768, ശിരുവാണി  8991120770, കാഞ്ഞിരപ്പുഴ 8991120769, കാരാപ്പുഴ  8991120771, മണിയാര്‍  8991120756,  ഭൂതത്താന്‍കെട്ട്     8991120757, പഴശി  8991120773