ചേര്‍പ്പില്‍ യുവാക്കള്‍ കൃഷിയിലേക്ക്

post

തൃശൂര്‍ : കാര്‍ഷിക സ്വയംപര്യാപ്തത ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം ചേര്‍പ്പ് പടിഞ്ഞാട്ടുമുറി യുവ ക്ലബ് ആണ് ചേര്‍പ്പില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. 50 സെന്റ് സ്ഥലത്താണ് വിവിധ പച്ചക്കറികളുടെ നടീലും വിത്തു വിതരണവും നടത്തിയത്. ചീര, പയര്‍, മത്തന്‍, കുമ്പളം, ചുരക്ക, തക്കാളി, പടവലം, വെണ്ട വഴുതന എന്നിവയാണ് പ്രധാനമായും ഇവര്‍ കൃഷി ചെയ്യുന്നത്.

യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ ഒ എസ് സുധീഷ്, ചേര്‍പ്പ് പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ ഷമീര്‍, വി ആര്‍ ഷാഫി, സുരേഷ് കള്ളിയത്ത്, സി എസ് വിവേക് എന്നിവര്‍ വിത്തുവിതരണ വേളയില്‍ പങ്കെടുത്തു