സി.ഇ.ടിയില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

post

തിരുവനന്തപുരം സി.ഇ.ടിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംങ് വിഭാഗത്തില്‍ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസ്സറുടെ ഒഴിവുകളുണ്ട്. എഴുത്തു പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ 60 ശതമാനം മാര്‍ക്കോടെ ബി. ടെക് & എം.ടെക് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ 25ന് വൈകുന്നേരം നാലിനകം യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം www.cet.ac.in  ല്‍ വിവരങ്ങള്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2515564.