കോവിഡ് 19: ജില്ലാ പഞ്ചായത്തില്‍ തെര്‍മല്‍ സ്‌കാനിങ് സംവിധാനം ഒരുക്കി

post

പാലക്കാട് : കോവിഡ് 19 പ്രതിരോധത്തിനായി ജില്ലാ പഞ്ചായത്തില്‍ തെര്‍മല്‍ സ്‌കാനിങ് സംവിധാനം ഒരുക്കി. ജില്ലാ പഞ്ചായത്തിലെ ജീവനക്കാര്‍, വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ എന്നിവരെ തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ച് മാത്രമെ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.  പുറത്തുനിന്ന് വരുന്ന ആളുകളുടെ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ളവ രജിസ്റ്റ്റില്‍ എഴുതി സൂക്ഷിക്കുകയും ചെയ്യും. പൊതു ജനങ്ങള്‍ക്കായി ജില്ലാപഞ്ചായത്തിന് മുന്‍പില്‍ സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ള  സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി തെര്‍മല്‍ സ്‌കാനിങ്ങ് സംവിധാനം ഉദ്ഘാടനം ചെയ്തു.