ജില്ലയില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

post

കാസര്‍കോട് : ഇന്നലെ (മെയ് 18) ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവര്‍ രണ്ടു പേരും മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്ന് വന്ന 28 വയസുള്ള പൈവളികെ സ്വദേശികളാണ്. ഇവര്‍ മെയ് 15 നാണ് ജില്ലയിലെത്തിയത്. ഇരുവരും സര്‍ക്കാര്‍ ക്വാറന്റനിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ  ഉക്കിനടുക്ക ഗവണ്‍മെന്റ്  മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡി എം ഒ ഡോ.എ വി രാംദാസ് അറിയിച്ചു

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്  2456 പേര്‍

  ജില്ലയില്‍  ആകെ നിരീക്ഷണത്തിലുള്ളത് 2456 പേരാണ്. ഇതില്‍ വീടുകളില്‍ 2101 പേരും ആശുപത്രികളില്‍ 355 പേരുമാണ്  നിരീക്ഷണത്തില്‍ കഴിയുന്നത്. 118 സാമ്പിളുകളുടെ  പരിശോധന ഫലം ലഭിക്കാനുണ്ട്.പുതിയതായി ഒരാളെക്കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.സെന്റിനല്‍ സര്‍വ്വേ ഭാഗമായി 633  സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.600  പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ് 33 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.