അടൂര്‍ മണ്ഡലത്തിലെ ജീവനി സുഭിക്ഷാ പദ്ധതിക്ക് പിന്തുണയേറുന്നു

post

പത്തനംതിട്ട : കോവിഡ് 19 മഹാമാരി മൂലം ബുദ്ധിമുട്ടുന്ന ജനങ്ങളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ജീവനി സുഭിക്ഷാ പദ്ധതിയുടെ ഭാഗമായി അടൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി മണ്ഡലത്തിലെ രാഷ്ട്രീയ നേതൃത്വം. അടൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ വിജയിപ്പിക്കുന്നതിനായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ആര്‍ഡിഒ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് രാഷ്ട്രീയ നേതൃത്വം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്.

ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍ഡിഒ പി.ടി. എബ്രഹാം, കൃഷി അസി.ഡയറക്ടര്‍ കെ.വി.സുരേഷ്, ജില്ലാ പഞ്ചായത്തംഗം ടി.മുരുകേശ്, അരുണ്‍ കെ.എസ്.മണ്ണടി (സിപിഐ), അഡ്വ. എസ്.മനോജ്, കെ.ജി.വാസുദേവന്‍ (സിപിഐഎം), മണ്ണടി പരമേശ്വരന്‍ (കോണ്‍-ഐ), ഡോ. വര്‍ഗീസ് പേരയില്‍ (കേരള കോണ്‍ എം), അനില്‍ നെടുമ്പള്ളി, കെ.ജി. ഗോപകുമാര്‍( ബി.ജെ.പി.), അടൂര്‍ നരേന്ദ്രന്‍ (എന്‍സിപി), അടൂര്‍ ആനന്ദന്‍ (കേരള കോണ്‍-ബി), ജയന്‍ അടൂര്‍ (ജനതാദള്‍ ), മുണ്ടയ്ക്കല്‍ ശ്രീകുമാര്‍ (കോണ്‍ എസ്), ജോര്‍ജ് മുരിക്കന്‍, ജെസി കടുവങ്കല്‍ (കേരള കോണ്‍ ജെ) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു