263 ഇഷ്ടിക തൊഴിലാളികളെ നാട്ടിലേക്കയച്ചു

post

പാലക്കാട്: ജില്ലയിൽ പുതുശ്ശേരി ഈസ്റ്റ്, മാത്തൂർ, മലമ്പുഴ - 2 എന്നീ വില്ലേജുകളിലായി ഇഷ്ടിക നിർമാണപ്രവർത്തനങ്ങൾക്കായി തമിഴ്നാട്ടിലെ നാഗപട്ടണം, തിരുവായൂർ, കഢലൂർ എന്നീ ജില്ലകളിൽ നിന്നും വന്ന 263 തൊഴിലാളികളെ നാട്ടിലേക്കയച്ചു. ലോക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്നും നാട്ടിലേയ്ക്ക് പോവണ മെന്ന തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് ജില്ലാഭരണകൂടം, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, പാലക്കാട് ഇൻ്റർ ഏജൻസി ഗ്രൂപ്പ് , കെ.എസ്.ആർ.ടി.സി. എന്നിവയുടെ നേതൃത്വത്തിൽ ഒമ്പത് ബസുകളിലായാണ് തൊഴിലാളികളെ നാട്ടിലേക്കയച്ചത്.