182 പ്രവാസികളുമായി രണ്ടാം വിമാനവും ജില്ലയിലെത്തി

post

തിരുവനന്തപുരം : അബുദാബിയില്‍ നിന്നും 182 യാത്രക്കാരുമായി IXO538 നമ്പര്‍ വിമാനം രാത്രി 11:15 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇവരില്‍ 133  പുരുഷന്മാരും 37 സ്ത്രീകളും ഏഴ് കുട്ടികളും അഞ്ച് കൈ കുഞ്ഞുങ്ങളുമുണ്ട്. 77 യാത്രക്കാര്‍ തിരുവനന്തപുരം സ്വദേശികളാണ്. കൊല്ലം ജില്ലക്കാരായ 48 പേരും പത്തനംതിട്ട സ്വദേശികളായ 18 പേരും കോട്ടയം സ്വദേശികളായ അഞ്ചു പേരും ആലപ്പുഴ സ്വദേശികളായ പത്തുപേരും തൃശൂര്‍ സ്വദേശികളായ രണ്ടു പേരും എറണാകുളം, ഇടുക്കി, കണ്ണൂര്‍, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ആളും  യാത്രാ സംഘത്തിലുണ്ട്. 17 പേരുടെ സ്വദേശം ഇപ്പോള്‍ വ്യക്തമല്ല. വിമാനത്താവളത്തില്‍ കര്‍ശന ആരോഗ്യ പരിശോധന നടത്തിയ ശേഷമാകും ഇവരെ പുറത്തിറക്കുക. അവരവരുടെ ജില്ലകളിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭിണികളും മുതിര്‍ന്നവരും ഉള്‍പ്പെടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ ഹോം ക്വാറന്റൈനിലും മറ്റുള്ളവര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും പ്രവേശിക്കും.