ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് വിലങ്ങിടാന്‍ എക്‌സൈസ് വകുപ്പ് കണ്‍ട്രോള്‍ റൂം

post

മലപ്പുറം: ക്രിസ്തുമസ് - പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ലഹരി പദാര്‍ത്ഥങ്ങളുടെ വില്പന തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റ നേതൃത്വത്തില്‍ രാത്രികാല പട്രോളിങും വാഹന പരിശോധനയും കര്‍ശനമാക്കിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിര്‍മ്മാണം, സ്പിരിറ്റിന്റെ അനധികൃത വില്പന, മയക്കുമരുന്ന് തുടങ്ങിയവയുടെ വില്പനയും ജില്ലയിലേക്കുള്ള ഒഴുക്കും തടയുന്നതിനാണ് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കിയത്.

ലഹരി പദാര്‍ത്ഥങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനായി മലപ്പുറം ആസ്ഥാനമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം നാളെ മുതല്‍ ആരംഭിക്കും. 2020 ജനുവരി അഞ്ചുവരെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിയന്ത്രണത്തില്‍ അസി. എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. 

വ്യാജമദ്യ നിര്‍മ്മാണം, വിതരണം, വില്പന എന്നിവയുമായി ബന്ധപ്പെട്ട് പൊതു ജനങ്ങള്‍ക്കുള്ള പരാതികള്‍ കണ്‍ട്രോള്‍ റൂം, മലപ്പുറം ടോള്‍ ഫ്രീ നമ്പര്‍ (04832 734 886), 1800 425 4886, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, മലപ്പുറം (9447 178 062), അസി. എക്‌സൈസ് കമ്മീഷണര്‍, മലപ്പുറം(9496 002 870) തുടങ്ങിയ നമ്പറുകളില്‍ അറിയിക്കാം. 

എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍:

പൊന്നാനി (04942 664 590, 9400 069 639), തിരൂര്‍ (04942 424 180, 9400 069 640), തിരൂരങ്ങാടി (04942 410 222, 9400 069 642), മഞ്ചേരി (04832 766 184, 9400 069 643), പെരിന്തല്‍മണ്ണ (04933 227 653, 9400 069 645), നിലമ്പൂര്‍ (04931 226 323, 9400 069 646).