പോലീസിലേയ്ക്ക് പട്ടികവർഗ്ഗ വിഭാഗക്കാര്‍ക്കായി സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് : അവസാനതീയതി നീട്ടി

post

കേരളാ പോലീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍, വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേയ്ക്ക് പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റിന് അപേക്ഷിക്കാനുളള അവസാനതീയതി ഓഗസ്റ്റ് മൂന്ന് വരെ നീട്ടി. പോലീസ് കോണ്‍സ്റ്റബിളിന്‍റെ 90 ഒഴിവും വനിതാ പോലീസ് കോണ്‍സ്റ്റബിളിന്‍റെ 35 ഒഴിവുമാണ് നിലവിലുളളത്.

വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍ ബ്ലോക്കുകള്‍, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവിടങ്ങളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തികളിലെയും സെറ്റില്‍മെന്‍റ് കോളനികളില്‍ താമസിക്കുന്ന പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുവേണ്ടിയാണ് സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നത്. 

യോഗ്യതകള്‍ ഉള്‍പ്പെടെയുളള വിശദ വിവരങ്ങള്‍ മെയ് 20 ലെ എക്സ്ട്രാ ഓര്‍ഡിനറി ഗസറ്റില്‍. കാറ്റഗറി നമ്പര്‍ 8/2020, 9/2020.