ആശ വര്‍ക്കര്‍മാര്‍ക്ക് ഫെയ്സ് ഷീല്‍ഡുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു

post

ആലപ്പുഴ: ജില്ലയില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ ഇടപെടല്‍ നടത്തി വരുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി ജില്ല പഞ്ചായത്ത് ഫെയ്സ് ഷീല്‍ഡുകളും സാനിറ്റൈസറുകളും വാങ്ങി നല്‍കി. ജില്ല പഞ്ചായത്ത് ഹാളില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ സാമൂഹിക അകലം പാലിച്ച് നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. കെ.ടി മാത്യു സ്വാഗതം ആശംസിച്ചു. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ. അശോകന്‍, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ. സുമ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സിന്ധു വിനു, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജോജി ചെറിയാന്‍, വിശ്വന്‍ പടനിലം, ബിനു ഐസക്ക് രാജു, പി.എം പ്രമോദ്, പി.എ ജുമൈലത്ത്, ജമീല പുരുഷോത്തമന്‍, എ.ആര്‍ .കണ്ണന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍ ദേവദാസ് എന്നിവര്‍ പങ്കെടുത്തു.