എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ 26 മുതല്‍

post

തിരുവനന്തപുരം : കോവിഡ് 19 പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ സര്‍ക്കാരിന്റെ കോവിഡ് 19 പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് മെയ് 26 മുതല്‍ 30 വരെയുള്ള തിയതികളില്‍ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.  വിശദമായ ടൈംടേബിളും വിശദാംശങ്ങളും www.keralapareekshabhavan.in , www.dhsekerala.gov.in , www.vhsems.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.