ജില്ലാതല പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

post

തൃശൂര്‍:  ജില്ലയിലെ വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസുകളില്‍ പാര്‍ട്ട് ടൈം ജീവനക്കാരുടെ ജില്ലാതല സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2018 ഏപ്രില്‍ 1 മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ജോലിയില്‍ പ്രവേശിച്ചവരും മുന്‍പത്തെ സീനിയോരിറ്റി ലിസ്റ്റുകളില്‍ ഉള്‍പ്പെടാതെ പോയവരുമായ പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ ജില്ലാതല താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്.

ലിസ്റ്റുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു 15 ദിവസത്തിനകം ആക്ഷേപം സാധൂകരിക്കാനുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതം ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സീനിയോറിറ്റി ലിസ്റ്റ് തൃശൂര്‍ ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.thrissur.gov.in) ലഭ്യമാണ്.