നീലേശ്വരം നഗരസഭ നഴ്സുമാരെ ആദരിച്ചു

post

കാസര്‍കോട് : കഴിഞ്ഞ രണ്ടു മാസക്കാലമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റു ആരോഗ്യ പ്രവര്‍ത്തനങ്ങളിലും ഊണും ഉറക്കവും ഉപേക്ഷിച്ച് അഹോരാത്രം പ്രവര്‍ത്തിക്കുന്ന നീലേശ്വരം താലൂക്ക് ആശുപത്രി നഴ്സുമാരെ അനുമോദിക്കുവാനും ആദരിക്കുവാനുമായി അന്തര്‍ദേശീയ നഴ്സസ് വാരാഘോഷത്തിന് തുടക്കം കുറിച്ച ദിനത്തില്‍ നീലേശ്വരം നഗരസഭാ സംഘം താലൂക്ക് ആശുപത്രിയില്‍ എത്തി. നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍ എല്ലാം നഴ്സുമാരെയും റോസാ പൂക്കള്‍ നല്‍കി ആദരിച്ചു. ആദരിക്കല്‍ ചടങ്ങില്‍ വൈസ് ചെയര്‍പേഴ്സണ്‍ വി. ഗൗരി അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.  നഗരസഭയുടെ വകയായി ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും മധുരപലഹാരം നല്‍കി