കപ്പലിലെത്തിയ 19 പ്രവാസികളെ പത്തനംതിട്ടയിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി

post

പത്തനംതിട്ട : മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ ഐഎന്‍എസ് ജലാശ്വയില്‍ എത്തിയ പത്തനംതിട്ട ജില്ലക്കാരായ 23 പേരില്‍ 19 പേരെ പത്തനംതിട്ട അബാന്‍ ആര്‍ക്കേഡിലെ കോവിഡ്  കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.  

കപ്പലിലുണ്ടായിരുന്ന ജില്ലക്കാരായ നാലു പേര്‍ ഗര്‍ഭിണികളായിരുന്നു. ഇതില്‍ മൂന്നു പേര്‍ ടാക്സിയില്‍ വീടുകളിലെത്തി നിരീക്ഷണത്തില്‍ കഴിയുന്നു. കപ്പലിലെത്തിയ ജില്ലക്കാരായ 19 പേരെ കെഎസ്ആര്‍ടിസി ബസില്‍ ഞായറാഴ്ച രാത്രി ഏഴോടെ പത്തനംതിട്ടയിലെ കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കുന്നത്, നിരീക്ഷണത്തിലാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പത്തനംതിട്ട കളക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പൂര്‍ണ സജ്ജമാക്കിയിട്ടുണ്ട്.