സിസ്റ്റം അനലിസ്റ്റ് ഡെപ്യൂട്ടേഷന്‍ നിയമനം

post

തിരുവനന്തപുരം : റൂസയുടെ തിരുവനന്തപുരത്തെ സംസ്ഥാന പദ്ധതി കാര്യാലയത്തില്‍ സിസ്റ്റം അനലിസ്റ്റ് തസ്തികയില്‍ അന്യത്ര സേവനവ്യവസ്ഥയില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍/സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജുകള്‍/സര്‍ക്കാര്‍ പോളിടെക്‌നിക്കുകളില്‍ ജോലി ചെയ്യുന്ന എം.സി.എ/എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദവും കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍/ഹാര്‍ഡ് വെയറില്‍ അഞ്ചുവര്‍ഷത്തെ പ്രായോഗിക പരിചയവുമുള്ള ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മേലധികാരിയുടെ എന്‍.ഒ.സി സഹിതം, റൂസ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റ് ഓഫീസില്‍ 26ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. വിലാസം: ദ സ്റ്റേറ്റ് പ്രോജക്റ്റ് കോഓര്‍ഡിനേറ്റര്‍, ഉച്ചതാര്‍ ശിക്ഷ അഭിയാന്‍ (റൂസ), കേരള സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടറേറ്റ്, കേരള യൂണിവേഴ്‌സിറ്റി സ്റ്റേഡിയം ബില്‍ഡിംഗ് (ജി.വി.രാജ പവലിയന്‍), പി.എം.ജി. ജംഗ്ഷന്‍, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം695 033. ഫോണ്‍:04712988035/2303036