ഇടുക്കി ജില്ല കോവിഡ് മുക്തം

post

ഇടുക്കി : ജില്ലയില്‍ ചികിത്സയില്‍ ഇരുന്ന അവസാന കോവിഡ് 19 രോഗിയുടെ മൂന്നാമത്തെ  പരിശോധനഫലവും നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇവര്‍ ആശുപത്രി വിട്ടു.  ഇതോടെ ജില്ലയിലെ 24 രോഗികളും രോഗ മുക്തി നേടി ജില്ല കോവിഡ് മുക്തമായി. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഇരുന്ന  54 വയസ്സുള്ള ഏലപ്പാറയിലെ  ആശാ പ്രവര്‍ത്തകയാണ് അവസാനം ആശുപത്രി വിട്ടത്.  ഇവര്‍ക്ക് ഏപ്രില്‍ 26 നാണ് രോഗം പിടിപെട്ടത്. ഇടുക്കി ജില്ലയില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത്  മാര്‍ച്ച് 25ന് ആയിരുന്നു.