ത്രിവല്‍സര യൂണിറ്ററി എല്‍.എല്‍.ബി (അഡിഷണല്‍ ബാച്ച്-സ്വാശ്രയം)പ്രവേശനം

post

തിരുവനന്തപുരം : ഗവണ്‍മെന്റ് ലോ കോളേജില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ സ്വാശ്രയാടിസ്ഥാനത്തില്‍ നടത്തുന്ന ത്രിവല്‍സര യൂണിറ്ററി എല്‍.എല്‍.ബി (അഡിഷണല്‍ ബാച്ച്) കോഴ്സിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വര്‍ഷം റഗുലര്‍സര്‍വ്വീസുള്ള തിരുവനന്തപുരം ജില്ലയില്‍ ജോലി ചെയ്യുന്ന (സര്‍ക്കാര്‍-സ്വകാര്യ) ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. പ്രവേശനത്തിനുള്ള അപേക്ഷാഫോറം ജൂണ്‍ 17 മുതല്‍ കോളേജ് ഓഫീസില്‍ നിന്നും രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണിവരെ 1000/- രൂപ (എസ്.സി/എസ്.റ്റി വിഭാഗക്കാര്‍ക്ക് 500/- രൂപ) അടച്ച് വാങ്ങാം. പൂരിപ്പിച്ച അപേക്ഷാ ഫോറം സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 30 വൈകുന്നേരം നാല് മണി. വിശദവിവരങ്ങള്‍ക്ക്: 9746081444/8606803525.