യാത്രാപാസില്ലാതെ അതിർത്തി കടന്നുള്ള യാത്രയ്ക്ക് ശ്രമിക്കരുത്: ജില്ലാ കലക്ടർ

post

പാലക്കാട്: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ അതിർത്തി വഴി യാത്ര ചെയ്യാൻ അംഗീകൃത യാത്രാ പാസ്  നിർബന്ധമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.  ഇതര സംസ്ഥാനങ്ങളിൽ നിന്ന് വളരെ അത്യാവശ്യമായി നാട്ടിലെത്തേണ്ടവർക്കാണ് പാസ് നൽകുന്നത്.  വരും ദിവസങ്ങളിൽ സ്പോട്ട് എൻട്രി ഏത് സാഹചര്യത്തിലായാലും തീരെ അനുവദിക്കുന്നതല്ല.പാസിന് അപേക്ഷിച്ചിട്ട് ലഭ്യമായില്ലെങ്കിൽ  യാത്ര തുടങ്ങരുതെന്നും  ജില്ലാ കലക്ടർ നിർദ്ദേശിച്ചു.