വാര്‍ റൂം ഡ്യൂട്ടിക്ക് കൂടുതല്‍ ഉദ്യോഗസ്ഥര്‍

post

തിരുവനന്തപുരം :  കോവിഡ് 19നെ നേരിടുന്നതിനായി ഗവ. സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂമിലെ മുതിര്‍ന്ന ഐ. എ. എസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവായി. കായിക യുവജനകാര്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബി. അജിത്ത്കുമാര്‍, ജലനിധി ഡെപ്യൂട്ടി ഡയറക്ടര്‍ (എച്ച്.ആര്‍) പ്രമോദ്, ഫിഷറീസ് അസി. ഡയറക്ടര്‍ രാജീവ് എസ്. ഐ, പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. സജീവ്, ഐ. എല്‍. ഡി. എം പ്രോഗ്രാം ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ മുഹമ്മദ് സഫീര്‍, വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സലാഹുദ്ദീന്‍, വ്യവസായ വകുപ്പ് ജോ. ഡയറക്ടര്‍ ഗങാധരന്‍ ടി.ഒ, രജിസ്‌ട്രേഷന്‍ വകുപ്പ് ജോയിന്റ് ഐ. ജി സജന്‍കുമാര്‍, ജി. എസ്. ടി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ ചന്ദ്രശേഖര്‍, തൊഴില്‍ വകുപ്പ് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ രാജീവന്‍ പി. വി എന്നിവരെയാണ് നിയോഗിച്ചത്.