ലോക്ഡൗണ്‍ മാതൃകയായി സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്

post

വയനാട് : ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കുന്നതിനായി ദി കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് ജില്ലാ അസോസിയേഷന്‍ 100 പി.പി.ഇ. കിറ്റുകള്‍ ജില്ലാ  ഭരണകൂടത്തിന് നല്‍കി. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് ജില്ലാ  കമ്മീഷണര്‍ ഫാ.വില്‍സണ്‍ പുതുശേരി കിറ്റുകള്‍ കൈമാറി.  നാഷണല്‍ കൗണ്‍സില്‍ അംഗം ഷൈനി മൈക്കിള്‍, ജില്ലാ സെക്രട്ടറി മനോജ് മാത്യു എന്നിവര്‍പങ്കെടുത്തു. സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് കുട്ടികളും അധ്യാപകരും ചേര്‍ന്നാണ് ഇതിനുള്ള തുക കണ്ടെത്തിയത്.  ഇവരുടെ നേതൃത്വത്തില്‍ രക്തദാനവും മാസ്‌ക് നിര്‍മ്മാണവും നടത്തുന്നുണ്ട്.  സകല 2020 എന്ന പേരില്‍ ഫേസ് ബുക്ക് പേജിലൂടെ ഓണ്‍ലൈന്‍ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കായി നിരവധി മത്സരങ്ങളും വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ മാഗസിന്‍ നിര്‍മ്മാണവും ക്വിസ് മത്സരവും നടത്തുന്നുണ്ട്. ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.എം.ബാലകൃഷ്ണന്‍ മാസ്റ്റര്‍ തന്റെ ഒരു മാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.