ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷിക്കാം

post

കണ്ണൂര്‍: കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വര്‍ഷത്തെ ബി.വോക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടുകയോ atdcindia.co.in ല്‍ പേര് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യുക. ഫോണ്‍: 9746394616, 9744917200.