ഗസ്റ്റ് അധ്യാപക നിയമനം

post

കാസര്‍കോട്: മഞ്ചേശ്വരം ജി.പി.എം.ഗവണ്‍മെന്റ് കോളേജില്‍ അടുത്ത അധ്യയന വര്‍ഷത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. നിയമനം താത്കാലികവും സ്ഥിരനിയമനം നടക്കുന്നതുവരെയോ ആയിരിക്കും. കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തിലേക്ക്് 19 ന് രാവിലെ 10.30 നും മാത്തമാറ്റിക്‌സ് വിഷയത്തിലേക്ക് 11.30 നും ഇന്റര്‍വ്യൂ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടു കൂടി ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് പാസായവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുളളവരേയും പരിഗണിക്കും.  കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ (കോഴിക്കോട്) പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.