വാളയാർ ചെക്പോസ്റ്റ് വഴി 2664 പേർ കേരളത്തിലെത്തി

post

പാലക്കാട്: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്നലെ (മെയ് ഏഴ് ) രാവിലെ ആറു മുതൽ രാത്രി ഏട്ട് വരെ 2664 ആളുകൾ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 1767 പുരുഷൻമാരും 597 സ്ത്രീകളും 300 കുട്ടികളുമുൾപ്പെടെയുള്ളവർ 947 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 658 കാറുകൾ, 242 ഇരുചക്രവാഹനങ്ങൾ, 31 ട്രാവലറുകൾ, 7 ഓട്ടോകൾ, 9 മിനി ബസ്സുകൾ എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.