പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് കെല്‍ട്രോണില്‍ സൗജന്യ പരിശീലനം

post

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെല്‍ട്രോണ്‍ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടു/ ഡിഗ്രി/ഡിപ്ലോമ/ബി.ടെക് കഴിഞ്ഞ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. റെസിഡന്‍ഷ്യല്‍ വിഭാഗത്തിലും നോണ്‍ റെസിഡന്‍ഷ്യല്‍ വിഭാഗത്തിലുമാണ് കോഴ്സുകള്‍. തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററുകളിലാണ് കോഴ്സുകള്‍ നടക്കുക. നിബന്ധനകള്‍ക്ക് വിധേയമായി പഠന കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസ സ്‌റ്റൈപന്റ് നല്‍കും. അപേക്ഷകള്‍ തിരുവനന്തപുരം സ്പെന്‍സര്‍ ജംഗ്ഷനിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ജൂണ്‍ 25നകം എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7356789991/0471-2337450.