ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

post

പാലക്കാട്: ദേശീയ ആരോഗ്യദൗത്യത്തിന്റെ (ആരോഗ്യകേരളം) കീഴില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബിരുദത്തോടൊപ്പം പി.ജി.ഡി.സി.എ/ ഡി.സി.എ യോഗ്യതയും മലയാളം, ഇംഗ്ലീഷ് ടൈപിങ് പരിചയവും ഉണ്ടാവണം. മൈക്രോസോഫ്റ്റ് ഓഫീസ് അറിയുന്നവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ ജൂണ്‍ 11 നകം aadmohpkd@gmail.com ലേക്ക് അയക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.